KeralaNews

ജിഎസ്ടി നികുതി ഇളവ്: ‘പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കണം, സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രത്തിന്റെ ജിഎസ്ടി നികുതി ഇളവില്‍ പ്രതികരണവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി നികുതി ഇളവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെന്നും കോര്‍പറേറ്റുകള്‍ക്ക് ലഭിക്കരുതമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നികുതി കുറവ് വരുമ്പോള്‍ ഉത്പന്നങ്ങളുടെ വില കൂടും. മാധ്യമങ്ങള്‍ സാധാരണക്കാര്‍ക്ക് വിലക്കുറവ് ലഭ്യമാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ബി ജെ പി ഭരണ സംസ്ഥാങ്ങള്‍ക്കും പരിഷ്‌ക്കരണത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിലക്കുറവ് സാധരണക്കാര്‍ക്ക് ഉറപ്പാക്കണം. കൃത്യമായ സാമ്പത്തിക നഷ്ട്ടം കണക്കാക്കിയിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക നഷ്ട്ടം ഉണ്ടാകും. കേന്ദ്രത്തിനും സാമ്പത്തിക ബുദ്ധിമുട്ട് നേരിടും. സാമ്പത്തിക നഷ്ട്ടം കൗണ്‍സില്‍ ഗൗരവത്തില്‍ എടുത്തില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിമന്റ്, ഓട്ടോമൊബൈല്‍, ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നികുതി കുറവ് കേരളത്തില്‍ 2500 കോടി യുടെ നഷ്ട്ടം ഉണ്ടാക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുകയിലയിൽ ഉൽപ്പന്നങ്ങളിൽ നിന്നും ലഭിക്കുന്ന ലാഭം കേന്ദ്രം കയ്യടക്കി വയ്ക്കുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നഷ്ടം നികത്താൻ കേന്ദ്രം തയ്യാറല്ല. ലോട്ടറി നികുതി 28% ൽ നിന്നും 40 % ആക്കി ഉയർത്തിയെന്നും മന്ത്രി ആരോപിച്ചു.

ഇരട്ട ജിഎസ്ടി പരിഷ്‌കരണം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. 5,18% നിരക്കുകളിലായിരിക്കും ഇനി ജി എസ് ടി. നിലവില്‍ ഉണ്ടായിരുന്ന 12 28 ശതമാനം സ്ലാബുകള്‍ നീക്കം ചെയ്താണ് പരിഷ്‌കരണം. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ സ്ലാബുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീധാരാമന്‍ വ്യക്തമാക്കി. പുതുക്കിയ ജിഎസ്ടി സ്ലാബുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ വസ്ത്രങ്ങള്‍ എന്നിവക്ക് വില കുറയും. ആരോഗ്യ ഇന്‍ഷുറന്‍സിലെ നികുതി ഒഴിവാക്കി.

ജീവന്‍ രക്ഷാ മരുന്നുകള്‍ പനീര്‍ വെണ്ണ ഇന്ത്യന്‍ നിര്‍മ്മിത ബ്രഡ് എന്നിവയും ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ക്ക് നികുതി ഇളവുണ്ട്. സിമന്റ് മാര്‍ബിള്‍ എന്നിവയ്ക്ക് വിലകുറയും. ടിവി എയര്‍ കണ്ടീഷണര്‍ മുതലായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 18% ആയിരിക്കും നികുതി നിരക്ക്. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 40% നികുതി ചുമത്തും.

ആഡംബര വസ്തുക്കള്‍ കാറുകള്‍ എന്നിവയുടെ നികുതിയും 40% ആയി ഉയരും. കേരളം ഉള്‍പ്പെടെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ആവശ്യങ്ങള്‍ തള്ളിയായിരുന്നു കേന്ദ്രത്തിന്റെ പരിഷ്‌കരണം. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് തൊണ്ണൂറ്റി മുവ്വായിരം കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button