
മുഖ്യമന്ത്രി പിണറായി വിജയന് ധാർമികതയുടെ കണികയുണ്ടെങ്കിൽ രാജിവെക്കണം മാസപ്പടി കേസിൽ ബിജെപി സിപിഎം ബാന്ധവം വ്യക്തമായെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഇഎംഎസിന് എത്രയോ കുടുംബ സ്വത്ത് ഉണ്ടായിരുന്നു. പക്ഷേ അവരുടെ മക്കളെ കുറിച്ച് ഇങ്ങനെ ആരോപണം ഉയർന്നിട്ടുണ്ടോ. അഴിമതി രഹിതമായ ഭരണം കാഴ്ചവയ്ക്കാൻ മുഖ്യമന്ത്രിക്ക് ആയിട്ടില്ല.കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ആരോപണം ഉയർന്നപ്പോൾ എന്താണ് മുഖ്യമന്ത്രി പറഞ്ഞത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന്, ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാൻ രാജിവെക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്ന വാർത്ത കേൾക്കാൻ കേരളം കാതോർത്തിരിക്കുകയാണെന്നും ഈ ആവശ്യം തന്നെയാണ് ഉയരുന്നതെന്നും എം. എം ഹസ്സൻ കൂട്ടിച്ചേർത്തു.
എന്നാൽ മാസപ്പടിക്കേസിൽ വീണ വിജയനെ എസ്എഫ്ഐഒ പ്രതി ചേർത്തതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.
എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങളും, വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. കേസ് മുഖ്യമന്ത്രിയിലേക്ക് എത്തിച്ച് രാജി ആവശ്യവും ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജി ഇല്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.