KeralaNews

ഇസ്രായേൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്‍റെ ലോകഗുണ്ട: എം എ ബേബി

അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ലോകഗുണ്ടയാണ് ഇസ്രായേൽ എന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. അമേരിക്കയ്ക്ക് വേണ്ടി ഇസ്രായേൽ കുറ്റകൃത്യങ്ങൾ നടത്തുന്നു. ഇറാനെതിരായ ആക്രമണം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കുമെന്നും എം എ ബേബി പറഞ്ഞു. ഇ എം എസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഇറാനിനെതിരായ ആക്രമണത്തെ അപലപിച്ചത്. ഇറാനെതിരെ ഏകപക്ഷീയമായ കൊലപാതകമാണ് ഇസ്രായേൽ നടത്തുന്നത്.

അമേരിക്കയ്ക്ക് വേണ്ടി കുറ്റകൃത്യങ്ങൾ നടത്തുന്ന ഇസ്രായേൽ ലോകഭീകരനായി മാറുന്നുവെന്നും എം എ ബേബി പറഞ്ഞു. സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇ എം എസ് സ്മാരക പ്രഭാഷണത്തിൽ അഹമദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി എസ് സതീഷ്, സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്മണി, മേയർ എം അനിൽകുമാർ, ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻപിള്ള, എസ് ശർമ്മ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button