KeralaNews

‘കേരളത്തിലെ രാഷ്ട്രീയ സാക്ഷരരായ ജനങ്ങള്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം നല്‍കി’; എം എ ബേബി

കേരളത്തിലെ രാഷ്ട്രീയ സാക്ഷരരായ ജനങ്ങള്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം നല്‍കിയെന്നും ഇന്ന് രാജ്യം ഉറ്റുനോക്കുന്നത് ആ തുടര്‍ഭരണത്തിന് ഒരു തുടര്‍ഭരണം ഉണ്ടാകുമോ എന്നതാണെന്നും സി പി ഐ എം ജന. സെക്രട്ടറി എം എ ബേബി.

കേരളം നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പൊതുചരിത്രം എഴുതി. കൂടുതല്‍ ജാഗ്രതയോടെയും കരുതലോടെയും മുന്നോട്ടുപോയാല്‍ നമുക്കത് നേടിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എമ്മിന്റെ ആസ്ഥാന മന്ദിരമായ എ കെ ജി സെന്റർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഭരണവര്‍ഗങ്ങള്‍ നവ ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുകയാണ്. അതിനെതിരെ രാജ്യത്ത് വിശാലമായ പോരാട്ടം വളര്‍ത്തിയെടുക്കണം. അതിന് കൂടുതല്‍ സുശക്തമായ ഒരു സി പി ഐ എം കെട്ടിപ്പടുക്കേണ്ടതുണ്ട്. അങ്ങനെ ഇന്ത്യയില്‍ സി പി ഐ എം വളര്‍ന്നുവരണമെങ്കില്‍ കേരളം പ്രധാനപ്പെട്ട സംഭാവന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button