ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി
ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കൂടിക്കാഴ്ച നടത്തി. പി ബി അംഗം അശോക് ദാവളെ, ബീഹാറിലെ സിപിഐഎം നേതാകളും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. വരാൻ പോകുന്ന ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ച.
ബിജെപിക്കെതിരെ രാജ്യത്ത് ഉയരുന്ന രാഷ്ട്രീയ പോരാട്ടത്തിന് ആർ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധനുമായുള്ള രാഷ്ട്രീയ സഹകരണം ഫലപ്രദമാകുമെന്ന് എംഎ ബേബി പറഞ്ഞു.
ബിജെപിയെയും ബിജെപി സഖ്യ സർക്കാരുകളെയും സംസ്ഥാനങ്ങളിൽ നിന്ന് ഇല്ലാതാക്കുക, ബിജെപിയുടെ നവ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഐക്യം രൂപപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങൾ കൂടിക്കാഴ്ചയിൽ മുന്നോട്ടുവച്ചു.