KeralaNews

ലോക്‌സഭയിലെ പ്രതിഷേധം ; ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം 8 എംപിമാർക്ക് സസ്പെൻഷൻ

ലോക്‌സഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എം പിമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ ഓം ബിർള. കേരളത്തിൽ നിന്നുള്ള എം പി മാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം എട്ട് എം പിമാരെ സസ്പെൻഡ് ചെയ്തു. ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനും പുറമേ കോൺഗ്രസ് എം പിമാരായ മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഡി എന്നിവർക്കും സി പി എം അംഗം സു വെങ്കിടേശനുമെതിരെയാണ് സ്പീക്കറുടെ നടപടി.

സഭാ നടപടികൾ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ഈ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം പിമാർ പാർലമെന്റ് വളപ്പിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എം പിമാർ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button