
കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ത്തിയാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടര്‍ പട്ടിക ഒരിക്കല്‍ക്കൂടി പുതുക്കാനുള്ള തീരുമാനം കമ്മീഷന് എടുത്തിട്ടുണ്ടെങ്കിലും, സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം മാറ്റിവെക്കാനുള്ള സാധ്യത ഉയര്‍ന്നിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കമ്മീഷന് അനുകൂല തീരുമാനം പരിഗണിക്കുന്നത്.
ഇതിനായി ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കമ്മീഷനോട് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് എ. ഷാജഹാനും രത്തന്‍ യു. ഖേല്‍ക്കറും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി.