
പാലക്കാട് എസ്എഫ്ഐ പ്രവർത്തകയ്ക്ക് മർദനം. പാലക്കാട് ചിറ്റൂർ കോളേജിലെ മാഗസിൻ എഡിറ്റർ ഹൃദ്യക്കാണ് മർദനമേറ്റത്. കെ എസ് യു പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റും യുയുസിയുമായ ഇബ്രാഹിം ബാദുഷയാണ് മർദ്ദിച്ചത്. മർദനത്തിൽ പരുക്കേറ്റ ഹൃദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകയെ മർദ്ദിച്ചത്