KeralaNews

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സംഭവം; സാങ്കേതികമായ അന്വേഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്വാഷാലിറ്റിയിൽ പുകയുയർന്ന സംഭവത്തിൽ സാങ്കേതികമായ അന്വേഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഫോറൻസിക് പരിശോധന നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

യുപിഎസ് ഉണ്ടായിരുന്ന റൂമിലും പരിശോധന നടക്കുന്നു. പിഡബ്ലു ഇലക്ട്രിക്കൽ ഡിപ്പാട്മെൻ്റ് നടത്തിയ അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ട് ആയേക്കാം എന്നാണ് പറയുന്നത്. ബാറ്ററിയുമായി ബന്ധപ്പെട്ടും സാധ്യത പറയുന്നുണ്ട്. സാങ്കേതികമായ പരിശോധന നടന്നാൽ മാത്രമേ കൃത്യമായ കാര്യം പറയാൻ സാധിക്കൂ എന്നും മന്ത്രി മന്ത്രി പറഞ്ഞു.

പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. 2 കേസുകളിൽ ആണ് അന്വേഷണം. അസ്വാഭാവികമരണത്തിലും തീപ്പിടിത്തത്തിലും ആണ് അന്വേഷണം. സി.സി.ടി.വി ഉൾപ്പെടെ പരിശോധിക്കും. 151 രോഗികൾ ഉണ്ടായിരുന്നു. 114 പേർ ഇപ്പോഴും ചികിത്സയിൽ ഇവിടെ തുടരുന്നു. 37 പേർ മറ്റ് ആശുപത്രികളിൽ ചികിത്സ തേടി. മരണപ്പെട്ടവരിൽ ഒരാൾക്ക് നേരത്തെ കാർഡിയാക്ക് അറസ്റ്റ് വന്നിരുന്നു. മറ്റൊരാൾ വെൻ്റിറ്റിറിൽ ആയിരുന്നു. മരണം സംബന്ധിച്ച് മെഡിക്കൽ സംഘം അന്വേഷിക്കും.

മരണം പുക ഉയർന്നതുമായി ബന്ധപ്പെട്ട് അല്ല എന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം കൃത്യമായി പറയാൻ സാധിക്കും. 3 ദിവസത്തിനുള്ളിൽ സാധാരണ നിലയിൽ എത്തിക്കാൻ ശ്രമം നടത്തും.

പഴയ കാഷ്വാലിറ്റി ഇന്നോ നാളെയോ ആയി സംവിധാനം തയ്യാറാക്കും. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ കാര്യങ്ങൾ പരിശോധിക്കാൻ ഡോക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയുമായി സംസാരിക്കും. ആർക്കും ചികിത്സ നിഷേധിക്കാൻ പാടില്ല. ചികിത്സ നിഷേധിച്ചാൽ ഇടപ്പെടും.

വെൻ്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗികളെ ബദൽ സംവിധാനം ഒരുക്കികൊണ്ടു തന്നെയാണ് പുറത്തേക്ക് കൊണ്ടുവന്നത്. സംഭവം ഉണ്ടായ ഉടൻ ഇന്നലെ രാത്രിയും ഇന്നും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. ജില്ലയിലെ മന്ത്രിമാരുമായും സംസാരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button