KeralaNewsPolitics

കേരള സർവകലാശാലയിലെ പരിപാടിയിൽ ഭാരതാംബ ചിത്രം; നിയമ നടപടി സ്വീകരിക്കാൻ രജിസ്ട്രാർ ഡിജിപിക്ക് കത്ത് നൽകി

കേരളസർവകലാശാലയിൽ 2025 ജൂൺ 25ന് സെനറ്റ് ഹാളിൽ അരങ്ങേറിയ വിഷയത്തെ സംബന്ധിച്ച് വിശദമായി അന്വേഷിച്ചത് നിയമ നടപടി സ്വീകരിക്കാൻ സർവ്വകലാശാല രജിസ്ട്രാർ ഡോ കെ എസ് അനിൽകുമാർ ഡിജിപിക്ക് കത്ത് നൽകി

സർവകലാശാല സെനറ്റ് ഹാൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നു മുതൽ 26 വരെയുള്ള നിബന്ധനകൾ ശ്രീപത്മനാഭ സേവാസമിതി അംഗീകരിച്ചതിനാലാണ് ഹാൾ താൽക്കാലികമായി അനുവദിച്ചിരുന്നത്. ‘പരിപാടിയിൽ മതപരമായ ആരാധനകളോ, പ്രസംഗങ്ങളോ, പ്രഭാഷണങ്ങളോ പാടില്ല’ എന്ന് പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇത് ലംഘിച്ചുകൊണ്ടുള്ള സംഘാടകരുടെ പ്രവർത്തി ശ്രദ്ധയിൽ പെട്ടപ്പോൾ സർവകലാശാല രജിസ്ട്രാർ നേരിട്ടെത്തി നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ടു .

സംഘാടകർ മതപരമായ ചടങ്ങുകളോട് മുന്നോട്ടുപോവുകയാണെങ്കിൽ ഹാളിന്റെ പ്രവർത്തനാനുമതി റദ്ദാക്കുമെന്നും അറിയിച്ചു. തുടർന്ന് പ്രവർത്തനാനുമതി സർവകലാശാല റദ്ദാക്കുകയായിരുന്നു. സംഘാടകർ അനധികൃതമായി ഹാൾ ഉപയോഗിച്ചതിന്മേലാണ് രജിസ്ട്രാർ ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുന്നത്. സർവകലാശാലയുടെ മതനിരപേക്ഷത നിലപാടാണ് സംഘാടകർ ലംഘിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button