KeralaNews

വി സി നിയമനം: ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാല വി സി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

തീരുമാനം നീളുന്നതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. വിസി നിയമനത്തിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് കോടതി നിർദേശിച്ചു. ഒരാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നാണ് സുപ്രീം കോടതി ഗവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.

ജസ്റ്റിസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിലാണ് വിമർശനം. ഗവര്‍ണ്ണര്‍ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button