
ബി ജെ പിയെ എതിർത്താൽ അനുഭവിക്കേണ്ടിവരുമെന്ന് വൈദികനെ ഭീഷണിപ്പെടുത്തി പി സി ജോർജ്. തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തില്‍ പറഞ്ഞു. അച്ഛൻ്റെ ചരിത്രം നോട്ടീസ് അടിച്ച് ഇറക്കേണ്ടി വരും. അങ്ങനെ വന്നാൽ അച്ഛൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പി സി ജോര്‍ജ് തൻ്റെ പ്രസംഗത്തില്‍ പറഞ്ഞു. ന്നെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും ജോർജ് പറഞ്ഞു. ഈരാറ്റുപേട്ട തിടനാട് നടത്തിയ പൊതുയോഗത്തിലാണ് പി സി ജോര്‍ജ് അധിക്ഷേപ പരാമര്‍ശം നടത്തിയത്.
അതേസമയം, രാജീവ് ചന്ദ്രശേഖർ തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച് പറഞ്ഞ ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യപകമായ അഴിമതി എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
തങ്ങളുടെ ഭാഗമല്ലാത്ത തദ്ദേശ സ്ഥാപനങ്ങളെയാണ് ആക്ഷേപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതികരിച്ചത്.



