KeralaNews

കേരളത്തിലെ ജനങ്ങൾക്കൊപ്പം’; വയനാടിന് 260 കോടി രൂപ അനുവദിച്ചതിൽ നന്ദിപ്രകടനവുമായി ബിജെപി

വയനാട് ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി 260.56 കോടി രൂപ അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന പ്രസി‍ഡന്റ് രാജീവ് ചന്ദ്രശേഖർ. മുൻപ് രണ്ട് ഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ 682.5 കോടി അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോഴത്തെ പുതിയ സഹായം. അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനൊപ്പം, മേഖലയുടെ ദീർഘകാല വികസനം ഉറപ്പാക്കാനും ഈ ഫണ്ട് ഉപകാരപ്പെടും. കേരളത്തിലെ ജനങ്ങളോടുള്ള നരേന്ദ്ര മോദി സ‍ര്‍ക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ബിജെപിയും കേന്ദ്ര സര്‍ക്കാരും എന്നും കേരളത്തിലെ ജനങ്ങൾക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം, അതാണ് ഞങ്ങളുടെ ലക്ഷ്യം. കൂടെയുണ്ടാവും ബിജെപിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

നന്ദി മോദി! വയനാട് ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി ₹260.56 കോടി അനുവദിച്ചതിന്. ദുരിതബാധിതരായ കുടുംബങ്ങളെ സംബന്ധിച്ച് ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നൊരു നടപടിയാണിത്. കഴിഞ്ഞ ജൂലൈയിലടക്കം മുൻപ് രണ്ട് ഘട്ടങ്ങളിലായി കേന്ദ്ര സർക്കാർ ₹682.5 കോടി അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോഴത്തെ പുതിയ സഹായം.

അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനൊപ്പം, മേഖലയുടെ ദീർഘകാല വികസനം ഉറപ്പാക്കാനും ഈ ഫണ്ട് ഉപകാരപ്പെടും. കേരളത്തിലെ ജനങ്ങളോടുള്ള നരേന്ദ്ര മോദി സ‍ര്‍ക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവാണിത്. വികസനവും കരുതലും കൈകോ‍ര്‍ക്കുന്ന നടപടികളാണ് എന്നും കേന്ദ്ര സർക്കാരിൻ്റേത്. സഹായവും പിന്തുണയും ആവശ്യമുള്ളയിടങ്ങളിലേക്ക് ഞങ്ങൾ എത്തിക്കുക തന്നെ ചെയ്യും.

ഇതിനു പുറമെ തിരുവനന്തപുരം ന​ഗരത്തിലെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും പരി​ഹരിക്കുന്നതിൻ്റെ ഭാ​ഗമായി തലസ്ഥാനത്തെ അർബൻ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പ്രോഗ്രാമിലുംഉൾപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനായി ₹2,444 കോടി ചെലവഴിച്ച് നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ രണ്ടാമത്തെ ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉഉൾപ്പെടുത്തിയിരിക്കുന്നത്. ബിജെപിയും കേന്ദ്ര സര്‍ക്കാരും എന്നും കേരളത്തിലെ ജനങ്ങൾക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം, അതാണ് ഞങ്ങളുടെ ലക്ഷ്യം. കൂടെയുണ്ടാവും ബിജെപി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button