KeralaNews

സഹകരണസംഘ പുനരുദ്ധാരണ നിധി പ്രകാരം ഒരു സഹകരണ സ്ഥാപനവും പൂട്ടേണ്ടി വരില്ല’; മുഖ്യമന്ത്രി

സഹകരണ നിയമത്തില്‍ കാര്യമായി ഭേദഗതി വന്ന സമയമാണിതെന്നും സഹകരണസംഘ പുനരുദ്ധാരണ നിധി പ്രകാരം ഒരു സഹകരണ സ്ഥാപനവും പൂട്ടേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കനകക്കുന്നിൽ സഹകരണ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ സഹകരണ സംഘങ്ങള്‍ക്കും സഹകരണ വിപണിക്കും ഉണര്‍വ് നല്‍കാന്‍ എക്‌സ്‌പോക്ക് കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ മാത്രം സഹകരണ മേഖല ഒതുങ്ങിനില്‍ക്കുന്ന കാലമുണ്ടായിരുന്നു. ഇന്ന് സഹകരണ മേഖല വ്യാപിച്ചു കിടക്കുന്നു. ഇവിടെ നടക്കുന്ന മേളയില്‍ ഇവയെല്ലാം കാണാനും പരിചയപ്പെടാനും ഉള്ള അവസരം ഏവര്‍ക്കും ഉണ്ടാവും.

എ കെ ജി സെന്ററിലേക്ക് ഫര്‍ണിച്ചറുകള്‍ റബ്‌കോയില്‍ നിന്ന് എടുക്കാം എന്ന് പറഞ്ഞപ്പോള്‍ ആര്‍കിടെക്ട് ആദ്യം വിയോജിച്ചിരുന്നു. എന്നല്‍, ഇനിമുതല്‍ തന്റെ എല്ലാ പ്രോജക്ടുകളിലും റബ്‌കോ ആയിരിക്കും എന്നാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞത്. അത്രയും ഗുണമേന്മയാണ് റബ്‌കോയുടെ സാധനങ്ങള്‍ക്ക് ഉള്ളത്. സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലായി നശിച്ചു പോകരുതെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

കേരള ബാങ്ക് രാജ്യം ശ്രദ്ധിച്ച കേരളത്തിന്റെ സഹകരണ മേഖലയിലെ ഒരു ഇടപെടല്‍ ആണ്. യുവജനങ്ങളെ പരിഗണിക്കുന്ന നിലയും സഹകരണ മേഖലയിലുണ്ട്. സഹകരണ സംഘങ്ങളെയും വിശ്വസിക്കുന്ന ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകേണ്ടത്. മലയാളിയുടെ നിത്യ ജീവിതവുമായി ഇണ ചേര്‍ന്ന് നില്‍ക്കുന്നതാണ് സഹകരണസംഘങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button