
ആഗോള അയ്യപ്പ സംഗമത്തിലെ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി വി എന്‍ വാസവന്‍. രാഷ്ട്രീയമായി കാണുന്നവര്‍ക്ക് മാത്രമേ വിവാദവും പ്രതിഷേധവും ഉണ്ടാക്കേണ്ട കാര്യമുള്ളൂ, എല്ലാം മനസ്സിലാക്കിയ ശേഷമാണ് കേരള ഹൈക്കോടതി ഇതുമായി മുന്നോട്ടുപോകാം എന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടു പോകണം എന്ന അഭിപ്രായമാണുള്ളത് . ഒരുക്കങ്ങള്‍ ശബരിമലയില്‍ പൂര്‍ത്തിയാവുകയാണ്.3000 പേരെ ആയിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ രജിസ്‌ട്രേഷന്‍ വന്നപ്പോള്‍ ര 5000ത്തില്‍ പരം ആളുകള്‍ ആയി. മുന്‍ഗണന അടിസ്ഥാനത്തില്‍ ആളുകളെ തിരഞ്ഞെടുക്കും. മൂന്ന് സെഷനുകളായാണ് കൂട്ടായ്മ നടക്കുക എന്നും മന്ത്രി വ്യക്തമാക്കി.
നാളെ പമ്പയില്‍ അവലോകനയോഗം ചേരും. എല്ലാ സജ്ജീകരണങ്ങളും നിലവില്‍ പൂര്‍ത്തിയായി. പമ്പയില്‍ മൂവായിരം പേര്‍ക്ക് ഇരിക്കാനുള്ള പന്തല്‍ ,ഭക്ഷണ ശാല തയ്യാറായി. കെ എസ് ആര്‍ ടി സി ബസ്സുകള്‍ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. അയപ്പസംഗമം നടത്താമെന്നും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്നുമാണ് ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി വ്യക്തമാക്കിയത്.