KeralaNews

സുധാകരന്റെ പ്രവര്‍ത്തനങ്ങളെ എല്ലാക്കാലത്തും ഓര്‍മിക്കുമെന്ന് കെ സി വേണുഗോപാല്‍

പുതിയ കെപിസിസി നേതൃത്വത്തെ സ്വാഗതം ചെയ്തും മുന്‍ നേതൃത്വത്തെ അഭിനന്ദിച്ചും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ശക്തമായ പോരാളിയെ പോലെ കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയയാളെന്ന നിലയില്‍ സുധാകരന്റെ പ്രവര്‍ത്തനങ്ങളെ എല്ലാക്കാലത്തും ഓര്‍മിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞ കെ സുധാകരന്റെ സംഭാവനയ്ക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു കെ സി വേണുഗോപാല്‍ ഇന്ദിരാഭവനിലെ ചുമതല കൈമാറുന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

മുഖവുര ഇല്ലാത്ത നേതാവാണ് പുതുതായി ചുമതലയേറ്റ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫ് സൗമ്യനും മൃദുസമീപനമുള്ളയാളും ആശയങ്ങളിലും നിലപാടിലും അടിയുറച്ച് നില്‍ക്കുന്ന പോരാളിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. യുഡിഎഫ് കണ്‍വീനറായി എം എം ഹസന്‍ നന്നായി പ്രവര്‍ത്തിച്ചെന്നും കെ സി വേണുഗോപാല്‍ അഭിനന്ദിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കോട്ടകളില്‍ കടന്ന് ചെന്ന് നേരിടാന്‍ കഴിയുന്ന ധീരനായ ഒരു നേതാവിനെ തന്നെ ചുക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതിലൂടെ യുഡിഎഫ് അടൂര്‍ പ്രകാശില്‍ ഭദ്രമാണെന്ന് അഭിമാനിക്കാമെന്ന് പുതുതായി ചുമതലയേല്‍ക്കുന്ന അടൂര്‍ പ്രകാശിനെയും അഭിനന്ദിച്ചു.

ചുമതല ഒഴിയുന്ന മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ മിടുക്കന്മാരായിരുന്നു. അവര്‍ മൂന്ന് പേരും മാറിനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ വന്നത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസില്‍ താലോലിക്കുന്നവരാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് എല്ലാകാലത്തും ഒരു ടീം വര്‍ക്കിലൂടെയേ ജയിക്കാന്‍ പറ്റിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button