
അടുത്ത നിയമസഭ ചേരുമ്പോൾ എം സ്വരാജ് സഭയിൽ ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ. എൽഡിഎഫ് പോത്തുകല്ല് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി കെ രാജൻ.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പികെ സൈനബ, ജില്ലാ കമ്മറ്റി അംഗം ടി രവീന്ദ്രൻ, പി ഷെബീർ, വിടി സോഫിയ, സിപിഐ മണ്ഡലം സെക്രട്ടറി എം മുജീബ് റഹ്മാൻ, എപി രാജഗോപാൽ, സലിം കുമാർ, എംവി വിബീഷ്, എൽഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി അംഗങ്ങളായ പി സെഹീർ, പിവി രാജു, പ്രജീഷ് കോടാലിപൊയിൽ, മുസ്തഫ പാക്കട, എംഎ തോമസ് കേരള കോൺഗ്രസ് (എം), ബേബി വെള്ളിമുറ്റം (എൻസിപി), പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി രൂപീകരിച്ചു. 1001 അംഗ കമ്മറ്റിക്ക് രൂപം നൽകി. എംവി വിബീഷിനെ ചെയർമാനായും, പി സെഹീറിനെ കൺവീനറായും തെരഞ്ഞെടുത്തു.