KeralaNews

‘ദൈവം ഇല്ലെന്ന് പറഞ്ഞവര്‍ ഭഗവത്ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നു’; പന്തളത്തെ ബദല്‍ സംഗമത്തില്‍ കെ അണ്ണാമലൈ

ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗണപതി മിത്ത് എന്ന് പറഞ്ഞവര്‍ ക്ലാസെടുക്കുകയാണ്. 2018 ല്‍ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു.

ആഗോള അയ്യപ്പ സംഗമത്തിനു സനാതന ധര്‍മത്തെ തര്‍ക്കാന്‍ ശ്രമിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് കേരള സര്‍ക്കാര്‍ ക്ഷണിച്ചതെന്നും അണ്ണാമലൈ പറഞ്ഞു. ഗണപതി മിത്ത് എന്ന് പറഞ്ഞവര്‍ ക്ലാസെടുക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. 2018 ല്‍ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു.

ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ട് കേരളത്തില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. രണ്ട് പേരും അതിന് യോഗ്യത ഇല്ലാത്തവരാണെന്നും അണ്ണാമലൈ പറഞ്ഞു. എങ്ങനെ ഉള്ളവര്‍ നരകത്തില്‍ പോകും എന്ന് ഭഗവത് ഗീതയില്‍ പറയുന്നുണ്ട്. അതിന് യോഗ്യത ഉള്ള ആളാണ് പിണറായി വിജയന്‍. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണം. 2018 ല്‍ അത്തരത്തിലുള്ള പ്രവര്‍ത്തികളാണ് പിണറായി ചെയ്തതെന്നും അണ്ണാമലൈ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button