
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടത് ശരിയായില്ലെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍. ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കെ സുധാകരന്റെ പ്രതികരണം. താനായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ കോണ്‍?ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ കെ സുധാകരന്‍ തയ്യാറായില്ല.
വിവാദമായ ബീഡി ബിഹാര്‍ പോസ്റ്റില്‍ കെപിസിസി അധ്യക്ഷന്‍ അഭിപ്രായം വ്യക്തമാക്കിയ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു എന്നും കെ സുധാകരന്‍ വ്യക്തമാക്കി. യൂത്ത് കോണ്‍?ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും മുന്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ വൈകുന്നത് പോരായ്മയാണ്. കോണ്‍?ഗ്രസില്‍ സ്ഥാനമാനങ്ങള്‍ ആ?ഹ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാണിച്ചു.