
ഡല്‍ഹിലെ സ്‌കൂളുകളില്‍ ആര്‍എസ്എസിന്റെ ചരിത്രം പാഠ്യ വിഷയമാക്കാന്‍ തീരുമാനം. ആര്‍എസ്എസ് പ്രത്യയശാസ്ത്രം ഉള്‍പ്പെടെ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായാണ് നീക്കം. ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. 12-ാം ക്ലാസുവരെയുള്ള ആര്‍എസ്എസ് പഠഭാഗമാകുക.
വിദ്യാര്‍ഥികളില്‍ പൗരബോധവും സമൂഹികബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രനീതി എന്ന പരിപാടിയെന്നും അതിന്റെ ഭാ?ഗമായിട്ടാണ് ആര്‍എസ്എസിനെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. മൗലിക കടമകളില്‍ വി?ദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ശ്ര?ദ്ധ കേന്ദ്രീകരിക്കുന്നതില്‍ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഡല്‍ഹിയില്‍ ആര്‍ എസ് എസ് ന്റെ 100 വാര്‍ഷിക ആഘോഷ ചടങ്ങ് ആരംഭിച്ചു. RSS സര്‍ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ, കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. RSS 100 വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക തപാല്‍ സ്റ്റാമ്പ് പ്രധാനമന്ത്രി പുറത്തിറക്കി. പ്രത്യേക നാണയവും ചടങ്ങില്‍ പ്രധാനമന്ത്രി പുറത്തിറക്കി. ഭാരതാംബ ചിഹ്നം ആ ലേഖനം ചെയ്തതാണ് 100 രൂപയുടെതാണ് നാണയം.