
എസ് എഫ് ഐ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി നേപ്പാൾ ദേബ് ഭട്ടാചാര്യ അന്തരിച്ചു. 74 വയസായിരുന്നു. മുൻ രാജ്യസഭാംഗമായിരുന്നു. സി പി ഐ എം ബംഗാൾ സംസ്ഥാന കമ്മിറ്റിയംഗം, ഉത്തര 24 പർഗാനാസ് ജില്ലാ കമ്മിറ്റി അംഗം, സി ഐ ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
അഖിലേന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു) പ്രസിഡന്റാണ്. ചലച്ചിത്ര സംവിധായകനുമായിരുന്നു. ഭാര്യ: മഞ്ജുള ഭട്ടാചാര്യ. റെയിൽ വ്യാപാരികൾ, പല മേഖലയിലകളിലെ തൊഴിലാളികൾ, ഗതാഗത തൊഴിലാളികൾ എന്നിവരുടെ യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ ഭട്ടാചാര്യ നിർണായക പങ്ക് വഹിച്ചു. 1981 മുതൽ 1988 വരെ രാജ്യസഭാംഗമായിരുന്നു.