Book ReviewLiteratureNew Books

കേരള മുസ്‌ലിം ചരിത്രം

കേരളത്തിൽ ഇസ്‌ലാമിൻ്റെ വരവും പ്രചാരവും തുടർന്നിങ്ങോട്ട് മുസ്‌ലിംകൾ ഒരു സമുദായമായി രൂപപ്പെട്ട് ജീവിച്ചുപോന്ന ചരിത്ര ഘട്ടങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ഒരാധാര ഗ്രന്ഥമാണിത്.

മുസ്‌ലിംകളുടെ ഉത്ഥാനപതനങ്ങൾ ഇതിനകത്ത് സകാരണം വിവരിക്കുന്നുണ്ട്.

ഒരു സമുദായത്തിൻ്റെയും ഉത്ഭവമോ ജീവിതമോ വളർച്ചയോ നാശമോ അതിൻ്റെ പശ്ചാത്തലത്തിൽ നിന്നും പരിതസ്ഥിതിയിൽ നിന്നും വേർപെടുത്താനാവില്ല. അതിനാൽ കേരള മുസ്‌ലിം ചരിത്രം കേരളത്തിന്റെ ചരിത്രം കൂടിയാണ്. 1956 വരെയുള്ള കേരള ചരിത്രം തന്നെ ഇതിൽ വായിക്കാം. സഹോദര മതസ്ഥർ ഇസ്‌ലാമിനെ സ്വീകരിച്ചതും അവരുമായി മുസ്‌ലിംകൾ സഹവർത്തിച്ചതും വസ്‌തുനിഷ്‌ഠമായും സത്യസന്ധമായും ചിത്രീകരിക്കുന്ന ഈ പുസ്‌തകം ചരിത്രവിജ്ഞാനത്തിനു മാത്രമല്ല, ദേശീയോദ്ഗ്രഥനത്തിനുകൂടി ഒരതുല്യ സംഭാവനയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button