
ആരോഗ്യവകുപ്പിനെതിരെ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഡോ ഹാരിസ് ഹസന് വിവാദത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം. ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവെക്കണമെന്നും,ആരോഗ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. സത്യം പറഞ്ഞ ഡോക്ടറെ ഹരാസ് ചെയ്യാന്‍ പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കള്ളങ്ങള്‍ പറഞ്ഞു പറഞ്ഞ് അവസാനം മാപ്പ് പറഞ്ഞ് തടി ഊരാന്‍ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പിനെ കുളമാക്കി. ഇതൊന്നും സിസ്റ്റത്തിന്റെ തകരാറല്ല മന്ത്രിയുടേതാണ്.ആരോഗ്യവകുപ്പ് ഒന്ന് നന്നാക്കാന്‍ അഞ്ചുവര്‍ഷമായിട്ടും എല്‍ഡിഎഫിന് കഴിഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.സര്‍ക്കാര്‍ ആശുപത്രികളില്‍ പാരസെറ്റമോള്‍ പോലും ലഭ്യമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍ ഹാരിസ് മേധാവിയായിരുന്ന യൂറോളജി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് ആയുധമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു.എന്നാല്‍ ഈ വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.കാണാതായ പോയ ഉപകരണം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടില്‍, ഡോ ഹാരിസ് ഹസനെതിരെ പരാമര്‍ശമില്ല. ഹാരിസ് ഹസനെതിരെ നടപടി ഉണ്ടാകില്ലെന്ന് സംഘടന പ്രതിനിധികള്‍ക്ക് മന്ത്രി ഉറപ്പു നല്കി.ഉപകരണം കണ്ടെത്തിയതിനാല്‍ അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.ഡോ. ഹാരിസ് വിഷയത്തില്‍ പ്രത്യേകമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.