
ആരോഗ്യവകുപ്പ് കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സഭയില്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യം വെച്ചായിരുന്നു മന്ത്രി നടത്തിയ പ്രസ്താവന. ഗര്‍ഭകാലം മുതല്‍ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ ആരോഗ്യവകുപ്പ് നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട ചോദ്യോത്തര വേളയില്‍ സഭയില്‍ കടുത്ത തര്‍ക്കം നടന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും തമ്മിലായിരുന്നു പ്രധാന വാദപ്രതിവാദം.
എ.പി. അനില്‍കുമാര്‍ ആരോഗ്യവകുപ്പിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി. 10 വര്‍ഷമായി പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു. മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഗുരുതരമാണെന്നും ഡോ. ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. രോഗിയായി പ്രവേശിക്കുന്നവര്‍ ഡെഡ് ബോഡിയായി മടങ്ങുന്ന അവസ്ഥയാണെന്ന് സനീഷ് കുമാര്‍ ജോസഫ് വിമര്‍ശിച്ചു.