KeralaNews

സൂംബയുമായി സർക്കാർ മുന്നോട്ട് പോകണം; പൂർണ്ണ പിന്തുണയെന്ന് വെള്ളാപ്പള്ളി നടേശന്‍

സ്‌കൂളുകളിലെ സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സൂംബയെ എസ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നു. സൂംബയെ എതിര്‍ക്കുന്ന ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ല. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മതവികാരം വ്രണപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. അത് അംഗീകരിക്കണം. അതേസമയം എൽഡിഎഫ് തോറ്റുവെന്ന് പറയാനാവില്ല. ഇടതുപക്ഷം നല്ല വോട്ട് നേടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിലമ്പൂര്‍ സീറ്റ് യുഡിഎഫിന്റേതാണ്. അവർ ജയിച്ചു. ലീഗും കോൺഗ്രസും ഒരുമിച്ച് നിന്നു. അൻവർ നേടിയ വോട്ടുകൾ ചെറുതായി കാണാനാവില്ല. ജനങ്ങളെ കൂടെ നിർത്താൻ അൻവറിന് കഴിഞ്ഞു. അൻവർ പാർട്ടിക്ക് വിധേയമായാൽ എടുക്കാമെന്ന കോൺഗ്രസ് നിലപാട് മികച്ചതാണ്. സമീപ ചരിത്രത്തിൽ യുഡിഎഫ് എടുത്ത ഉറച്ച തീരുമാനമാണിത്. നിലമ്പൂരിലേത് വി ഡി സതീശന്റെ വിജയമല്ലെന്നും കൂട്ടായ്മയുടെ ജയമെങ്കിലും അവകാശം ലീഗിനാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button