KeralaNews

‘പെൻഷൻ കൊടുത്തു മുടിഞ്ഞെന്ന് പറയരുത് ’; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി ജി സുധാകരൻ

മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി ജി സുധാകരൻ. മുതിർന്നവരെ ബഹുമാനിക്കണം. താനും മുതിർന്ന ആളാണ്, തന്നെ മർക്കട മുഷ്ടിക്കാരനെന്ന് പറഞ്ഞ് അപഹസിച്ചു. 62 വർഷക്കാലം പാർട്ടി മെമ്പറായതിന് കിട്ടിയ അവാർഡാണ് ആ പരിഹാസമെന്നും യോഗ്യതയില്ലാത്തവർ അധികകാലം സ്ഥാനത്തിരിക്കില്ലെന്നുമാണ് വിമർശനം.

കൊള്ളാമെന്ന് ജനം പറഞ്ഞില്ലെങ്കിൽ പ്രസ്ഥാനത്തിന് ബാധ്യതയാകും.ആർക്ക് ബാധ്യതയുണ്ടാക്കിയാലും പ്രസ്ഥാനത്തിന്റെ ബാധ്യത ഉണ്ടാക്കരുത്. പെൻഷൻ കൊടുത്തു മുടിഞ്ഞു എന്ന് പറയരുത്. അങ്ങനെ ഒരു പാർട്ടിയും പറഞ്ഞിട്ടില്ല, അങ്ങനെ ചിന്തിക്കാനും പാടില്ല. മുതിർന്നവരെ സംരക്ഷിക്കണമെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

താനും മുതിർന്ന ആളാണ്, തന്നെ മർക്കട മുഷ്ടിക്കാരൻ എന്ന് പറഞ്ഞ് അപഹസിച്ചു. 62 വർഷക്കാലം പാർട്ടി മെമ്പറായതിന് കിട്ടിയതിൽ അവാർഡാണ്. അത് ആരും എതിർത്തില്ല. ഗംഭീരമാണെന്ന് കൈ കാണിച്ചവരുണ്ട്, യുവജന നേതാക്കന്മാർ. ഒരാൾ മാറിയാൽ ആ സ്ഥാനം അവർക്ക് കിട്ടില്ല, അതിനുള്ള യോഗ്യത അവർക്കില്ല. യോഗ്യതയില്ലാത്തവർ കയറിയാൽ അധിക കാലം ഇരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button