
യുഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സംസാരിച്ച കെ സി വേണുഗോപാലിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. തൃശൂരിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കാരണമായത് മുഖ്യമന്ത്രിയുടെ ചതിയാണെന്നായിരുന്നു കെസി വേണുഗോപാലിൻറെ പ്രസംഗം. ഇതിനാണ് ശക്തമായ ഭാഷയിൽ മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകിയിരിക്കുന്നത്.
കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നൽകിയ മനുഷ്യന്റെ പേരാണ് സഖാവ് പിണറായി വിജയനെന്ന് മുഹമ്മദ് റിയാസ് പറയുന്നു. രാജസ്ഥാനിലെ സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് വച്ചുനീട്ടി കേരളത്തിലേക്ക് അധികാര കൊതി മൂത്ത് വണ്ടി കയറിയ ആളുടെ പേരാണ് കെ.സി. വേണുഗോപാൽ. ആര് ആരെയാണ് ചതിച്ചുകൊണ്ടിരിക്കുന്നതെന്ന് മതനിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ടെന്നും മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു