
വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ബില്ലിനെതിരെ ശക്തമായ നിലപാട് നേരത്തെ എടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ നിയമം നടപ്പിലാക്കിയാൽ വഖഫ് സ്വത്തുക്കൾ ബിജെപി സർക്കാരിന് ലഭിക്കുമെന്നും വഖഫ് ബോർഡ് നോക്കുകുത്തിയാകുമെന്നും എം പി അഭിപ്രായപ്പെട്ടു.
ബില്ല് ഇന്ത്യൻ ഭരണഘടനയുടെ പല വകുപ്പുകൾക്കും എതിരാണെന്നും എം പി പറഞ്ഞു. എല്ലാം ഇനി സർക്കാരിന്റെ കീഴിൽ ആകുമെന്നും അത്കൊണ്ട് ബില്ലിനെതിരെ ശക്തമായി നിലപാട് സ്വീകരിക്കുമെന്നും ബില്ലിനെ നിയമപരമായി നേരിടുമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇതിന്റെ പേരിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാനും മുൻകൈ എടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വഖഫ് നിയമ ഭേദഗതി ബില്ലിന്മേല് 8 മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ബില്ലിനെ പിന്തുണക്കണമെന്ന കെസിബിസി നിലപാട് പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും ശക്തമായി എതിർക്കാനാണ് കോൺഗ്രസ് തീരുമാനം.