KeralaNews

പൊരുതുന്ന ക്യൂബയ്ക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

ക്യുബയെ അമേരിക്കൻ സാമ്രാജ്യത്വ ഭരണം തകർക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇതിനെതിരെ ശക്താമായി പ്രതികരിക്കേണ്ടതുണ്ടെന്നും ഡിവൈഎഫ്ഐ. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യവും സഹായവും നൽകേണ്ടത് നമ്മുടെ രാഷ്ട്രീയ ഉത്തരവാദിത്വമാണെന്നും ഉപരോധത്തിലും പ്രകൃതിദുരന്തത്തിലും പ്രയാസപ്പെടുന്ന ക്യൂബൻ ജനതയെ സഹായിക്കാൻ തങ്ങളുടെ പ്രവർത്തകർ
രംഗത്തിറങ്ങുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. മെയ് 5 മുതൽ 31 വരെ ക്യൂബയ്ക്കായി ഡിവൈഎഫ്ഐ ഫണ്ട് ശേഖരണവും നടത്തുന്നുണ്ട്.

ഡിവൈഎഫ്ഐ പുറത്തിറക്കിയ കുറിപ്പ്:

ലോകത്തിനു മുന്നിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രതീകമായി ഉദിച്ചുയർന്നു നിൽക്കുന്ന കൊച്ചു രാജ്യമാണ് ക്യൂബ.
1953 മുതൽ 1959 വരെ ക്യൂബയിലെ ബാറ്റിസ്റ്റ ഏകാധിപത്യ ഭരണത്തിനെതിരെ ഫിദൽ കാസ്ട്രോവിന്റെയും ചെ ഗുവേരയുടെയും നേതൃത്വത്തിൽ നടന്ന ഉജ്ജ്വലമായ ക്യൂബൻ വിപ്ലവം ആ രാജ്യത്തെ സോഷ്യലിസ്റ്റ് സാമൂഹ്യക്രമത്തിലേക്ക് നയിച്ചു.അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉപരോധവും ഭീഷണിയും പ്രതിരോധിച്ചു ക്യൂബ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഉൾപ്പെടെ വലിയ ചലനം സൃഷ്ടിച്ചു.കോവിഡ് കാലത്ത് വാക്സിൻ ഉല്പാദന മേഖലയാകെ അമേരിക്കൻ
കുത്തകകൾ കയ്യടക്കിയപ്പോൾ ക്യൂബ വാക്സിൻ സ്വയം ഉല്പാദിപ്പിച്ച് ദരിദ്ര രാഷ്ട്രങ്ങൾക്ക് സൗജന്യമായി നൽകി തങ്ങളുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധത കാണിച്ചു. ആ ക്യുബയെ അമേരിക്കൻ സാമ്രാജ്യത്വ ഭരണം തകർക്കാനുള്ള ശ്രമം തുടരുകയാണ്. ക്യൂബയ്ക്ക് നേരെ ഉപരോധം പ്രഖ്യാപിച്ച്
മരുന്ന് നിർമാണത്തിനുള്ള അസംസ്കൃത സാധനങ്ങളും വൈദ്യുതിയുമെല്ലാം തടഞ്ഞു
വെച്ച് ക്യൂബൻ ജനതയെ അവർ പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു ദ്വീപ് രാഷ്ട്രം എന്ന നിലയിൽ നിരന്തരം ഉണ്ടാവുന്ന ചുഴലിക്കാറ്റും ഭൂകമ്പും മറ്റൊരു രീതിയിൽ ക്യൂബൻ ജനതക്ക് ഭീഷണിയായി തുടരുന്നു.
ലോകമുതലാളിത്ത രാജ്യങ്ങൾക്കിടയിൽ സോഷ്യലിസ്റ്റ് സാമൂഹ്യ മുന്നേറ്റവുമായി തിളങ്ങിനിൽക്കുന്ന ക്യൂബയെ തകർക്കാൻ സാമ്രാജ്യ ശക്തികളെ അനുവദിച്ചു കൂടാ.
സാമ്രാജ്യത്വത്തിന്റെ ഈ ഹിഡൻ അജണ്ടകളെ തുറന്നു കാണിക്കുന്നതിനൊപ്പം ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യവും സഹായവും നൽകേണ്ടത് നമ്മുടെ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. ഉപരോധത്തിലും പ്രകൃതിദുരന്തത്തിലും പ്രയാസപ്പെടുന്ന ക്യൂബൻ ജനതയെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തിറങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button