NationalNews

‘ഓപ്പറേഷൻ സിന്ദൂർ’ മധ്യപ്രദേശിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; ആവശ്യവുമായി ബിജെപി

ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂർ മധ്യപ്രദേശിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ ഭരണ പ്രതിപക്ഷ കക്ഷികൾ. ഓപ്പറേഷൻ സിന്ദൂർ ശരിയായ നടപടിയാണെന്നും അതിനാൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ആവശ്യപ്പെട്ടു.

വരും തലമുറയിലെ കുട്ടികൾ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അറിഞ്ഞിരിക്കണം അതിനാൽ ഇത് കുട്ടികൾ പഠിക്കേണ്ടത് ആണെന്നും എംഎൽഎ ശർമ്മ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ‘ഓപ്പറേഷൻ സിന്ദൂർ’ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ് തീരുമാനിച്ചത്. സൈനിക നടപടിയിൽ പിന്തുണ പ്രഖ്യാപിച്ച മുസ്‌ലിം സംഘടനകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മദ്രസ വിദ്യാഭ്യാസ ബോർഡിൻറെ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.ഉത്തരാഖണ്ഡിലുടനീളം 451 മദ്രസകളിലായി 50,000ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

കഴിഞ്ഞ മാസം ഏപ്രിൽ 22നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്താൻ നടത്തിയ ഭീകരാക്രമണത്തിൽ നിരപരാധികളായ 26 പേർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മേയ് 7ന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നൽകിയ പേര്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button