
കെ ജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കെ എം ഷാജഹാൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടർന്ന് ഷാജഹാനെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ഷാജഹാനെ പുലർച്ചെ ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി ഷാജഹാനെ ബുധനാഴ്ച ആലുവ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ കേസെടുത്തതിനു ശേഷവും ഷാജഹാന് അപവാദ വീഡിയോ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഷൈന്‍ ടീച്ചര്‍ വീണ്ടും പരാതി നല്കി.
ഇതേത്തുടര്‍ന്ന് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഷാജഹാനെ തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ കേസെടുത്തിരിക്കുന്നത്.