
വന്യജീവി നിയമത്തില്‍ കാലോചിത മാറ്റം വരുത്താന്‍ കേന്ദ്രം എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന ചോദ്യം ഉയരേണ്ട സമയമായിരിക്കുന്നുവെന്നും അതിനായി വയനാടിനെ പ്രതിനിധീകരിക്കുന്ന എം പി പാര്‍ലമെന്റില്‍ ഇടപെടണമെന്നും കെ ടി ജലീൽ. സി പി ഐ എമ്മിന്റെ വയനാട് മാര്‍ച്ച് സമാപനം പടിഞ്ഞാറത്തറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി പി ഐ എം വയനാട് മാർച്ച് നാല് ദിവസം നീണ്ടുനിന്നിരുന്നു.
കോടിക്കണക്കിന്ന് രൂപ ഇവിടെ നിന്ന് പിരിച്ച് കൊണ്ടുപോകുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വിഹിതം നല്‍കുന്നില്ല. കേന്ദ്രത്തിൽ ബി ജെ പി ആണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും കേരളത്തെ അവഗണിച്ചിട്ടുണ്ട്. ഒന്നും രണ്ടും പിണറായി സര്‍ക്കാരാണ് വയനാടിനെ പരിഗണിച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷം വയനാട് ജില്ലയുടെ അഭിവൃദ്ധിയുടെയും പുരോഗതിയുടെയും കാലമാണ്. ചൂരല്‍മലയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒരു നഗരം തന്നെ പണിതുകൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് ആർ എസ് എസിനെ എന്നും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ലീഗും ആര്‍ എസ് എസും നടത്തിയ രഹസ്യബാന്ധവത്തിന്റെ ശിക്ഷയാണ് മാറാട് കലാപം. ബേപ്പൂരില്‍ ആര്‍ എസ് എസും കോണ്‍ഗ്രസും ലീഗും തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്നു. യു ഡി എഫ് ഭരിച്ചപ്പോള്‍ മാറാടെന്ന പോലെ വര്‍ഗീയ സംഘര്‍ഷം ഈ ഭരണ കാലയളവുകളിൽ ഉണ്ടായോ? ഈ നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായില്ല. അത് തന്നെയല്ലേ നേട്ടമെന്നും അദ്ദേഹം ചോദിച്ചു.
കേരളം പിണറായിയെ ഒരിക്കലും മറക്കില്ല. പിണറായിയുടെ ചങ്കൂറ്റം കൊണ്ടാണ് കേരളത്തില്‍ ആറ് വരി ദേശീയപാത വന്നത്. ഗഡ്ഗരിയുടെ റോഡാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടിയും സംഘവും ഒരു സ്ഥലത്ത് റോഡ് ഇടിഞ്ഞപ്പോൾ പിണറായിയെയും റിയാസിനെയും കുറ്റം പറയുന്നു. പിണറായിക്ക് റോഡ് ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ അത് നന്നാക്കാനും അറിയാം യു ഡി എഫേ. മൂന്നാമതും ഇടത് മുന്നണി വന്നാല്‍ കേരളം വാനോളം ഉയരുമെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.