KeralaNews

സിപിഐ എം നേതൃസംഘം ജൂൺ 10ന് ജമ്മു കാശ്മീർ സന്ദർശിക്കും

സിപിഐഎം നേതൃത്വം ജമ്മു കശ്മീർ സന്ദർശനം നടത്തും. പഹൽ ഗാംഭീര ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. ജൂൺ പത്തിന് ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുന്നത്.

ജൂൺ പത്തിനാണ് സിപിഐഎം നേതൃത്വം ജമ്മുകശ്മീരിൽ സന്ദർശനം നടത്തുന്നത്. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, രാജ്യസഭാ കക്ഷി നേതാവ് ഡോക്ടർ ജോൺ ബ്രിട്ടാസ് എം പി എന്നിവർ സംഘത്തിൽ ഉൾപ്പെട്ടേക്കും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനമെന്ന് ജോൺ ബ്രിട്ടാസ്എം പി വ്യക്തമാക്കി.

നേരത്തെ നിശ്ചയിച്ചിരുന്ന സന്ദർശനം ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. ദില്ലിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സംഘത്തിൽ ഉൾപ്പെട്ടവരെ തീരുമാനിക്കും. ഷെല്ലാക്രമണത്തിൽ പരിക്കേറ്റവരുടെ വീടുകളിൽ സംഘം സന്ദർശനം നടത്തിയേക്കും.മുഖ്യമന്ത്രി ഒമർ അബ്ദുള്ള യുമായും സംഘം കൂടി കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button