
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎഐഎമ്മിൻ്റെ ബംഗാൾ ബെച്ചാവോ യാത്രക്ക് ഇന്ന് സമാപനമാകും.
11 ജില്ലകളിലായി 1000 കിലോമീറ്റർ യാത്രക്ക് കുച്ച്ബിഹാറിൽ നിന്നു കഴിഞ്ഞ മാസം 27 നായിരുന്നു തുടക്കമായത്.
ബംഗാളിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ മേഖല സംരക്ഷിക്കുക, ആരോഗ്യ മേഖലയുടെ സംരക്ഷണം ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉൾപ്പെടെ നിരവധി മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് റാലി നടത്തിയത്. നോർത്ത് പർഗാനാസ് ജില്ലയിലെ കമർഹട്ടിയിൽ ആണ് റാലി സമാപിക്കുക.
മമത ബാനർജി സർക്കാരിൻ്റെ കീഴിൽ സംസ്ഥാനത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനങൾ ഉൾപ്പെടെ തുറന്ന് കാട്ടിയായിരുന്നു
ബംഗാൾ ബെച്ചാവോ യാത്ര.



