KeralaNews

ബിജെപിയുടെ വളര്‍ച്ച കണക്കുകൂട്ടലിന് അപ്പുറമെന്ന് സിപിഐ

View Post

ആലപ്പുഴ:ബിജെപിയുടെ വളര്‍ച്ച കണക്ക്കൂട്ടലിന് അപ്പുറമെന്ന് സിപിഐയുടെ രാഷ്ട്രീയ പ്രമേയം. പബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യം. അത് തന്ത്രപരമായ അനിവാര്യതയാണ്. അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി തെരഞ്ഞെടുപ്പുകളെ സീസണലായി കാണരുത് പ്രതീകാത്മക സ്ഥാനാര്‍ത്ഥിത്വങ്ങള്‍ ഒഴിവാക്കണമെന്നും രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു

തദ്ദേശ തെരഞ്ഞെടുപ്പിനെ ജനങ്ങളിലേക്ക് ആഴത്തില്‍ ഇറങാനുള്ള അവസരം ആക്കണം നേതൃതലത്തില്‍ പുതു തലമുറ വികസിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐക്ക് വേണ്ടത് സ്വയം നവീകരണം രൂപത്തില്‍ മാത്രമല്ല ഉള്ളടക്കത്തിലും പൈതൃകം കാക്കണം പുതുതലമുറ കമ്മ്യൂണിസ്റ്റുകള്‍ക്ക് വഴി കാട്ടേണ്ടത് സിപിഐയാണ് . ഐക്യം തെരഞ്ഞെടുപ്പ് ഗണിതമാക്കരുത് .അവസരവാദ സഖ്യങ്ങള്‍ ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയ പ്രമേയം വിലിയരുന്നത്തുന്നു

സിപിഐയുടെ 25 പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയില്‍ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 39 ക്ഷണിതാക്കള്‍ അടക്കം 528 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്നലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പുറപ്പെട്ട ദീപശിഖ പ്രയാണം സമ്മേളന നഗരിയായ കാനം രാജേന്ദ്രന്‍ നഗറില്‍ എത്തുമ്പോള്‍ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദീപശിഖ ഏറ്റുവാങ്ങും. വൈകിട്ട് അഞ്ചിന് ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button