
സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് കോതമംഗലത്ത് തുടക്കമായി. പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വലതു പക്ഷത്തിന് ശക്തിയാർജിക്കാനുള്ള അവസരം സി പി ഐ സ്വീകരിക്കുകയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. കമ്യൂണിസ്റ്റ് നിലപാടിനെതിരെയുള്ള സമീപനം ആരെടുത്താലും തിരുത്താൻ സി പി ഐ രംഗത്തുണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സി പി ഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, മന്ത്രി കെ രാജൻ, മന്ത്രി ജെ ചിഞ്ചു റാണി, പി പി സുനീർ എം പി, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. 26ന് ചുവപ്പ്സേന പരേഡ്, വനിതാ റാലി എന്നിവയോടെ സമ്മേളനം സമാപിക്കും.