KeralaNewsUncategorized
ക്ലിഫ് ഹൗസ് മാർച്ച്: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തു. തീപ്പന്തം വലിച്ചെറിഞ്ഞ് പൊലീസിനെ കൊല്ലാൻ ശ്രമിച്ചെന്നാണ് എഫ്‌ഐആർ. 28 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
പ്രതിപക്ഷനേതാവിന്റെ വസതിയിലേക്കുള്ള എസ്എഫ്‌ഐ മാർച്ചിലും ഷാഫി പറമ്പിലിനെ തടഞ്ഞതിലും പ്രതിഷേധിച്ചായിരുന്നു നൈറ്റ് മാർച്ച്. പന്തവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അത് പൊലീസിന് നേരെ വലിച്ചെറിയുകയായിരുന്നു. പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. മ്യൂസിയം എസ്‌ഐയെ പരാതിക്കാരനാക്കിയാണ് നടപടി.