KeralaNews

എൻ എം വിജയന്റെ കുടുംബവുമായുള്ള സംഭാഷണം; സണ്ണി ജോസഫിനെതിരെയുള്ള ശബ്ദരേഖ നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

എൻ എം വിജയന്റെ കുടുംബവുമായുള്ള സംഭാഷണത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരെയും സണ്ണി ജോസഫിനെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അന്വേഷണ കമ്മീഷൻ എന്ന നിലയിൽ ആണ് അവിടെ പോയത്. അവിടെ സന്ദർശിച്ചു വിശദമായ അന്വേഷണ റിപ്പോർട്ട്‌ കൊടുത്തു. റിപ്പോർട്ടിലെ കാര്യങ്ങൾ പുറത്തു പറയില്ല എന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്‌ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണ്. പത്മജയെ നേരിൽ കണ്ട സംസാരിച്ചിരുന്നു. പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞിരുന്നു. സിദ്ദിഖിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മഹത്യകൾ എല്ലാരേയും വേദനിപ്പിക്കുന്നതാണ്. അതിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

വയനാട്ടിൽ നേതാക്കൾക്കിടയിൽ പരസ്പരം ഇഷ്ടം ഇല്ലായ്മയുടെ പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിച്ചു പോകുന്നത്തിനു ശ്രമങ്ങൾ നടക്കുന്നു. വയനാട് പാർട്ടിക്ക് ഏറ്റവും ശക്തി ഉള്ള സ്ഥലമാണ്. ആദ്യ ഘട്ടത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ നൽകിയ നിർദ്ദേശങ്ങൾ ഭാഗികമായി നടപ്പിലാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button