
കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കം കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി പദവി സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ തര്‍ക്കമില്ലെന്ന സൂചിപ്പിച്ചാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. വാര്‍ത്താ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
കേരളത്തിന് വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണവും കെ സി വേണുഗോപാല്‍ സ്വാഗതം ചെയ്തു. വനിതാ മുഖ്യമന്ത്രി എന്നതിലേക്ക് കേരളത്തെ പാകപ്പെടുത്തുകയാണ് തങ്ങളെന്നും, അതാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സ്ത്രീ ശാക്തീകരണം ആണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാഷ്ട്രീയത്തില്‍ സ്ത്രീ സംവരണം 2029 ഓടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൂടെ കൂടുതല്‍ വനിതാ നേതാക്കള്‍ ഉയര്‍ന്നവരും. ഏത് സമയത്തും വനിത മുഖ്യമന്ത്രി എന്നത് പ്രതീക്ഷിക്കാമെന്നും കെ സി വേണുഗോപാല്‍ പറയുന്നു.



