KeralaNews

യുഡിഎഫ് ശ്രമിച്ചത് നാടിനെ തകർക്കാൻ, ജനങ്ങളുടെ പ്രതീക്ഷകൾ യാഥാർത്ഥ്യമാക്കിയത് ഇടതുസർക്കാർ: മുഖ്യമന്ത്രി

യുഡിഎഫ് ശ്രമിച്ചത് നാടിനെ തകർക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരോ മേഖലയെയും യുഡിഎഫ് സർക്കാർ നശിപ്പിച്ചുവെന്നും വിദ്യാഭ്യാസ മേഖലയെ തകർച്ചയിൽ നിന്ന് സംരക്ഷിച്ചത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പ്രതീക്ഷകൾ എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയെന്നും എൽഡിഎഫ് എല്ലാം ശരിയാകും എന്നത് അന്വർത്ഥമായിയെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി എൽഡിഎഫ് പാവപ്പെട്ടവരുടെ മുന്നണിയാണെന്നും വ്യക്തമാക്കി.

കേന്ദ്ര സർക്കാരിനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. നാഷണൽ ഹൈവേ അതോറിറ്റി എല്ലാ സംസ്ഥാനത്തും ഭൂമി വാങ്ങിയെന്നും എന്നാൽ കേരളത്തിൽ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ദേശീയപാത വികസനം എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

“കേരളത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കി.ഒരു നാടിനോട് ചെയ്യാൻ പാടില്ലാത്തതാണ് കേന്ദ്രം കേരളത്തോട് ചെയ്തത്. ഇതിനെതിരെ ദില്ലിയിൽ നടത്തിയിരുന്നു. ഇത് രാജ്യം ശ്രദ്ധിച്ച പ്രക്ഷോഭമായിരുന്നു. എന്നാൽ കേന്ദ്രത്തിനും ബിജെപിക്കും ഒരു മാറ്റവുമുണ്ടായില്ല.”- മുഖ്യമന്ത്രി പറഞ്ഞു.ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ യുഡിഎഫിനെ വിളിച്ചുവെങ്കിലും അവർ വന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് ബിജെപിക്കൊപ്പമാണ് നിന്നതെന്ന് ആരോപിച്ച അദ്ദേഹം കേന്ദ്രം ശ്വാസം മുട്ടിക്കുന്ന ഘട്ടത്തിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞത് തനത് വരുമാനം വർധിപ്പിച്ചതുകൊണ്ടാണെന്നും കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button