KeralaNews

ദേശീയപാത വികസനത്തിൽ UDF കാണിച്ച കെടുകാര്യസ്ഥതയ്ക്ക് കേരളം പിഴയൊടുക്കേണ്ടിവന്നു; മുഖ്യമന്ത്രി

ദേശീയപാത വികസനത്തിൽ UDF കാണിച്ചത് കുറ്റകരമായ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ബീച്ചിൽ നടന്ന എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയ്ക്ക് 2016 ൽ കേരളം പിഴയൊടുക്കേണ്ടിവന്നുവെന്നും എൽഡിഎഫ് അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ദേശീയപാത യാഥാർഥ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“2016 ണ് മുന്നേ കേരളത്തിൽ തകരാത്ത ഒരു മേഖലയും ഉണ്ടായിരുന്നില്ല. അക്കാലത്ത് നാടിൻ്റെ പശ്ചാത്തല സൗകര്യവികസനം പോലും മുന്നോട്ടുപോയില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാരണം നേരെ ചൊവ്വെ യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലെത്തി. എന്നാൽ 2016 ൽ LDF ജനങ്ങളുടെ മുൻപിൽ പറഞ്ഞത് ഈ പ്രശ്നങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യും എന്നതായിരുന്നു. അതനുസരിച്ച് വിശദമായ പ്രകടനപത്രിക അവതരിപ്പിച്ചു. LDF വരും എല്ലാം ശരിയാവും എന്ന് പറഞ്ഞു. അക്ഷരാർത്ഥത്തിൽ അത് യാഥാർഥ്യമാകുന്നു സ്ഥിതിയുണ്ടായി. പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ വിരലിൽ എണ്ണാവുന്നത് ഒഴിച്ച് ബാക്കി നടപ്പാക്കി. അത് കൂടുതൽ സീറ്റുകൾ നൽകി LDF ന് തുടർഭരണം നൽകി”. മുഖ്യമന്ത്രി പറഞ്ഞു.

കേരളം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ മുഖ്യമന്ത്രി പ്രസംഗത്തിൽ പ്രതിപാദിച്ചു. രാജ്യത്ത് വിലകയറ്റം കുറഞ്ഞ ഏക സംസ്ഥാനം നമ്മുടെത് ആണെന്നും നവംബർ ഒന്നോടെ ഒരു കുടുംബവും അതിഭരിദ്രരല്ലാത്ത സംസ്ഥാനമായി നാം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button