
വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാരിന് കൈമാറി.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്റാഹീം ഖലീലുല്‍ ബുഖാരിയാണ് സെക്രട്ടേറിയറ്റിലെത്തി ചെക്ക് കൈമാറിയത്. എസ്വൈഎസ്, എസ്എസ്എഫ്, ഐസിഎഫ്, ആര്‍എസ്സി എന്നീ സംഘടനകളുടെ ഇടപെടല്‍ മാതൃകാപരമാണെന്ന് തുക കൈമാറിയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഖലീലുല്‍ ബുഖാരിക്കൊപ്പം സെക്രട്ടറിമാരായ എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം എന്നിവരും ഉണ്ടായിരുന്നു.