Cultural EventPoliticsSports
പൊന്നിൻ ചിങ്ങത്തെ വരവേറ്റ് മലയാളികൾ…

പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും നവവത്സര ആശംസകൾ
പുതിയ പ്രതീക്ഷകളോടെ പൊന്നിൻ പുലരിയെ വരവേൽക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ കാൽവയ്ക്കുന്ന ദിവസം. കർക്കടക വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായി ഇന്നുമുതൽ നാടും നഗരവും ഒരുങ്ങും. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്.