
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബജ്‌റംഗ്ദളിനെ പിന്തുണച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ സായുടെ എക്‌സ് പോസ്റ്റ്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി എക്‌സില്‍ കുറിച്ചത്.സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.കേസ് കോടതിയുടെ പരിഗണനയിലാണ്.നിയമം അതിന്റെ വഴിക്ക് പോകും.സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിശക്തമായ രീതിയിലുള്ള ന്യൂനപക്ഷ വേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.ബജ്‌റംഗ്ദള്‍ സംഘപരിവാര്‍ പോലുള്ള സംഘടനങ്ങള്‍ ബോധപൂര്‍വ്വം ഭരണം കയ്യിലെടുക്കുകയാണ് ഭരണഘടനാ വിരുദ്ധമായ ന്യൂനപക്ഷ കടന്നാക്രമണങ്ങളെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റാണ് നടന്നതെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.മൗലികാവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ് നടന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിബിസിഐ രംഗത്തെത്തി. കന്യാസ്ത്രീകളെ അന്യായമായി അറസ്റ് ചെയ്തത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് സി ബി സി ഐ പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരായി വർധിച്ചു വരുന്ന അതിക്രമങ്ങളിൽ അമർഷം രേഖപ്പെടുത്തുന്നുവെന്നും സി ബി സി ഐ പ്രതിനിധികൾ പറഞ്ഞു.