
സമരത്തിന്‍റെ പേരിൽ പത്തനംതിട്ടയിലെ ദേവസ്വം ബോർഡ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ സന്ദീപ് വാര്യർ അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. പത്തനംതിട്ടയിലെ തിരുവിതാംകൂർ ദേവസ്വം ഓഫീസിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരുക്കേറ്റിരുന്നു. സന്ദീപ് വാര്യർ, ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂടൻ എന്നിവർ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
17 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പത്തനംതിട്ട പൊലീസ് കേസെടുത്തതായാണ് വിവരം. സന്ദീപ് വാര്യരാണ് ഒന്നാം പ്രതി. മാർച്ചിൽ ഉണ്ടായ സംഘർഷത്തിനു പിന്നാലെ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന്‍റെ ജനൽ ചില്ലുകൾ പ്രവർത്തകർ എറിഞ്ഞ് പൊട്ടിച്ചിരുന്നു. പ്രതിഷേധ മാർച്ച് ഉദ്ഘാടനത്തിന് പിന്നാലെ ആയിരുന്നു സംഘർഷം.