
ബിജെപി നേതാക്കൾക്ക് പ്രസ്താവനകൾ നടത്തുന്നതിന് പരിശീലന ക്യാമ്പ് നടത്തുന്നു. മന്ത്രിമാർക്കും എംഎൽഎമാർക്കും ആശയവിനിമയത്തിന് പരിശീലനം നൽകാനാണ് ബിജെപി ക്യാമ്പ് സംഘടിപ്പിക്കുന്നത്. മധ്യപ്രദേശിലാണ് നേതാക്കള്‍ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ജൂണിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ നേതാക്കൾ പൊതുവേദികളിൽ എങ്ങനെ പ്രസ്താവന നടത്തണമെന്ന് പരിശീലനം നൽകും. പാർട്ടിയുടെ മുതിർന്ന നേതാക്കളും ദേശീയ വക്താക്കളും ആയിരിക്കും പരിശീലന ക്യാമ്പ് നയിക്കുന്നത്. ഇന്ത്യൻ സൈന്യത്തിനെതിരെയും, കേണൽ സോഫിയ ഖുറേഷിക്കെതിരെയും നടത്തിയ പ്രസ്താവനകൾ വിവാദമായതിന് പിന്നാലെയാണ് ക്യാമ്പ് നടത്താൻ ബിജെപി ഒരുങ്ങുന്നത്.