KeralaNewsPolitics

ബി ജെ പി സംസ്ഥാന നേതൃയോഗം ഇന്ന്: രാജീവ് ചന്ദ്രശേഖറിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തിയുമായി ഒരു വിഭാഗം

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തി രേഖപ്പെടുത്തി ബി ജെ പിയിലെ ഒരു വിഭാഗം. അടിസ്ഥാന ജന വിഭാഗങ്ങളെ കൂടെ നിർത്താനാകുന്നില്ലെന്നുള്ള വിലയിരുത്തലാണ് ഇപ്പോ‍ഴുള്ളത്. ജന സ്വാധീനമില്ലാത്ത നേതാക്കൾക്ക് വേണ്ടിയാണ് രാജീവിൻ്റെ പ്രവർത്തനമെന്നും വിലയിരുത്തലുണ്ട്.

ജന സ്വാധീനമില്ലാത്ത നേതാക്കൾക്ക് വേണ്ടിയാണ് രാജീവ് പ്രവര്‍ത്തിക്കുനന്തെന്നും വിലയിരുത്തലുണ്ട്. എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നീ മുതിര്‍ന്ന നേതാക്കളെ ത‍ഴയുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എസ് സുരേഷ്, അനുപ് ആൻ്റണി എന്നിവരെ രാജീവ് ചന്ദ്രശേഖർ അമിതമായി പ്രമോട്ട് ചെയ്യുന്നുണ്ട്. പ്രധാന ചുമതലകൾ സുരേഷിനും അനൂപിനും മാത്രം. എൻഎസ്എസ്, എസ് എൻ ഡി പി സംഘടനകളെ ചേർത്ത് പിടിക്കാൻ രാജീവിനാകുന്നില്ലെന്നും വിമർശനമുണ്ട്.

അതേസമയം, ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി സംസ്ഥാന നേതൃയോഗം ഇന്ന് കൊല്ലത്ത് നടക്കും. തിരുമല അനിലിൻ്റെ ആത്മഹത്യയും എയിംസ് വിഷയത്തിലെ ഭിന്നതയും നേതൃയോഗത്തിൽ ചർച്ചയാവും. ആയുർവേദ ചികിൽസയിലായതില്‍ കെ സുരേന്ദ്രൻ യോഗത്തില്‍ പങ്കെടുക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button