
സുപ്രീം കോടതിയുടെ ഇടക്കാല വിധി കേന്ദ്രസർക്കാരിനേറ്റ അടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതിൽ നിന്ന് ഒരു പാഠവും പക്ഷേ ബിജെപി പഠിക്കുന്നില്ല. വഖഫ് നിയമത്തിന്റെ മറുപടി മുസ്ലിം ക്രിസ്ത്യൻ വൈര്യം വളർത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്, പക്ഷേ അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: നവീൻ ബാബു കേസ്; സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് സുപ്രീം കോടതിയുടെ നടപടിയെന്ന് ടി പി രാമകൃഷ്ണൻ
ബിജെപി കാപട്യത്തിന്റെയും കബളിപ്പിക്കലിന്റെയും പാർട്ടിയാണ്. വഖഫിലൂടെ മുനമ്പം ജനവാസികളെ പറ്റിച്ചു. ബിജെപിക്ക് ഭരണഘടനയും പാർലമെന്റ് കോടതിയും ഒന്നും ബാധകമല്ല. ആർഎസ്എസ് പ്രത്യയശാസ്ത്രം മാത്രമാണ് ബിജെപിക്ക് ബാധകമെന്നും അദ്ദേഹം പറഞ്ഞു.
ഏത് നിയമത്തെയും സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനുള്ള അവകാശം പൗരനുണ്ട്. ബിജെപിക്ക് കോടതിയെയും ഭരണഘടനയെയും വിശ്വാസമില്ല. വഖഫിലൂടെ മുനമ്പത്തേക്ക് എത്തിയ ബിജെപിക്ക് വന്നതിലും വേഗത്തിൽ മടങ്ങേണ്ടിവരും. വഖഫ് നിയമം കബളിപ്പിക്കൽ ആയിരുന്നു എന്ന് അതിനെ പിന്തുണച്ചവർക്ക് മനസ്സിലായി തുടങ്ങിയെന്നും അദ്ദേഹം പ്രതികരിച്ചു.
.