
നിലമ്പൂർ വെള്ളക്കെട്ടയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ പരാമർശത്തിന് മറുപടി പറയാൻ ഇല്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് . സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നോക്കും, പ്രശ്നങ്ങൾക്ക് പരിഹാരമാണ് വേണ്ടതെന്നും വിവാദമാക്കാനില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
മരിച്ച കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തുമെന്ന് ഷൗക്കത്ത് പറഞ്ഞു. പോസ്റ്റുമോർട്ടം മഞ്ചേരിയിലേക്ക് മാറ്റിയത് എന്തിനാണെന്ന് അറിയില്ലെന്നും നിലമ്പൂരിൽ തന്നെ നടത്താമെന്ന് സൂപ്രണ്ട് ഇന്നലെ ഉറപ്പ് പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മലപ്പുറം വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നമ്പ്യാടന്‍ വീട്ടില്‍ വിജയന് മകന് വിനീഷി്ന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ഗൂഢാലോചന ഉള്‍പ്പടെ അന്വേഷിക്കുമെന്നാണ് വിവരം. പ്രതിയുടെ സിഡിആര്‍ എടുക്കും.
അനന്തുവിന്റെ പോസ്റ്റുമോര്‍ട്ടം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹം മഞ്ചേരിയിലേക്ക് മാറ്റി. അനന്തുവിന്റെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. വയറിലും മുറിവേറ്റ പാടുകളുണ്ട്.