
കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഭീകര വിരുദ്ധ ജ്വാല സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.
കശ്മീർ ഭീകരവാദം മാനവരാശിക്കെതിരായ ആക്രമണമാണെന്ന് ഡോ. ഷിജുഖാൻ പറഞ്ഞു. ഭീകരവാദത്തെ അപലപിച്ച് നാളെ തിരുവനന്തപുരം മേഖല കേന്ദ്രങ്ങളിൽ സമാധാന സദസ്സ് ഡിവൈഎഫ്ഐ സംഘടിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തെയുൾപ്പെടെ വേട്ടയാടാൻ ഉള്ള പദ്ധതിയാണ് ഭീകരാക്രമണമെന്നും ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർത്തണമെന്നും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ പറഞ്ഞു.
അതിശക്തമായ നിലപാട് ഉയർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കശ്മീറിനെ നരകതുല്യമാക്കാൻ ഭീകരവാദികൾ ശ്രമിക്കുന്നുവെന്നും
മതം നോക്കി വേട്ടയാടിയവരെ ശത്രുക്കളെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിക്കുന്നു. ഏത് മതത്തിൽപെട്ടവരും ഈ രാജ്യത്ത് സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് രാജ്യത്തെ ആത്മാഭിമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും ഡോ. ഷിജുഖാൻ പറഞ്ഞു.